മറുപടിയാവണ്ട
മറു ചോദ്യം ചോദിക്കണ്ട
കേട്ടത് കേട്ടതായി പോലും
ഭാവിക്കണ്ട..
പരിഭവിക്കണ്ട
എന്തിന്
ഒരു ചെറു ചിരി പോലും
ചുണ്ടിൽ കരുതണ്ട…
വെറുതെ,
വെറുതെയെങ്കിലും
ഒരു ചെവി ആവുക…
ഉള്ള് പിടഞ്ഞു വീഴുന്ന
വർത്തമാനങ്ങൾക്ക്
ഇത്തിരി നേരമെങ്കിലും
കൂട്ടിരിക്കുക…

?

“നീ മരിച്ചാല്‍ നിന്റെ പ്രാണനറ്റു കിടക്കുന്ന ശരീരത്തെ ഞാനൊന്നു അലങ്കരിച്ചോട്ടേ അയാള്‍ അവളുടെ തലമുടിയിൽ പതിയേ

തലോടികൊണ്ട് ചോതിച്ചു”
 അവള്‍ പൊട്ടി ചിരിച്ചു.
“മരിച്ചു കഴിഞ്ഞാലും ഒരു റീത്ത് ആയി എന്റെ
ദേഹത്ത് പൂക്കളുണ്ടാവും.”
അവളുടെ ആഹ്ലാദത്തിലേക്ക്
അയാളൊരു നീളന്‍ കയര്‍ കൊണ്ട്
വന്നു. എന്നിട്ടവളെ കട്ടിലിന്റെ കാലി
നോട് ചേര്‍ത്ത് കെട്ടി.
“എന്റെ കൈ വേദനിക്കുന്നുണ്ട്‌
കേട്ടോ..”
“എല്ലാ വേദനയും ഞാനിപ്പോള്‍
മാറ്റി തരാം ..”
ബാക്കി വന്ന കയര്‍ അറ്റം കൊണ്ട്
അയാള്‍ അവളുടെ കാലുകളും കൂട്ടികെട്ടി. ഇതുപോലുള്ള ഭ്രാന്തുകള്‍ അയാള്‍
ഇതിനു മുമ്പും കാണിച്ചിട്ടുണ്ട്.
അയാള്‍ പേനയെടുത്തു. എന്നിട്ട്
അവളുടെ മുഖത്ത് i love you എന്നെഴുതി.
“അതേയ് മെല്ലെ എഴുതൂ ..എനിക്ക്
ഇക്കിളി ആവുന്നു..”
അയാള്‍ മൂളുക മാത്രം ചെയ്തു. എന്നിട്ട് വളരെ സാവധാനം ഇരു കവിളിലും
hate എന്നെഴുതി.
എനിക്ക് എന്റെ മുഖം കണ്ണാടിയില്‍ കാണണം.. അവള്‍ കുട്ടികളെ പോലെ കൊഞ്ചികൊണ്ട് പറഞ്ഞു.
അയാള്‍ ആ അക്ഷരങ്ങളില്‍ ഒന്നു
കൂടി അമര്‍ത്തി എഴുതി. അവള്‍ ഉറക്കെ
കരഞ്ഞുപോയി. മുഖത്ത് ചോര പൊടിഞ്ഞു. കണ്ണ് കലങ്ങി.
“യ്യോ അമ്മേ ..”
അവളുടെ ഒച്ച പൊന്താതിരിക്കാന്‍
അയാള്‍ ഇടത്തെ കൈയകലത്തില്‍
ഉണ്ടായിരുന്ന തുണികഷ്ണം അവളുടെ
വായില്‍ തിരുകി.
വയറ്റിലാണ് അയാള്‍ ആദ്യം
ആഞ്ഞു കുത്തിയത്. അവളുടെ ചെവിയിലൂടെയും മൂക്കിലൂടെയും  പ്രാണന്റെ പിടച്ചില്‍ പുറത്തേക്ക് വന്നു.
നെഞ്ചിലും
കഴുത്തിലുമായിരുന്നു രണ്ടാമതും മൂന്നാമതുമായി കത്തി കുത്തിയിറക്കിയത്. മുറി 
മുഴുവന്‍ ചോര പടര്‍ന്ന് കൊണ്ടിരുന്നു.
അത് കണ്ടപ്പോള്‍ അയാള്‍ക്ക് വീണ്ടും
ആവേശം കേറി. അയാള്‍ തുടരെ തുടരെ
പല വട്ടം വാരിയില്‍ കത്തി കയറ്റി.
അയാളുടെ നെറ്റിയിലെ വിയര്‍പ്പ് പ്രാണന്‍ പോയ ശരീരത്തില്‍ ഇറ്റു വീണു.
അയാള്‍ നിര്‍ത്താതെ ചിരിച്ചു. 

വീണ്ടും 

ഇന്നലെ വീണ്ടും ആ വാകമരച്ചോട്ടിൽ ഞാൻ പോയി, അല്ല ഓർമ്മകൾ എന്നെ കൂട്ടിക്കൊണ്ടുപോയി. നിന്നെക്കുറിച്ച് ഒരുനൂറോർമ്മകളും, നിൻ സുഗന്ധവും ഒരു ചെറുകാറ്റായ് എന്നെ തലോടി. പിന്നെ മിഴികൾ ഈറനണിയിച്ചു എവിടെയോ നീ വീണ്ടും പൊയ്മറഞ്ഞു…

അവൾ

അവൾ

ഉടലറിഞ്ഞുണ്ടവന്റെ ഇലയിലെ വെറും    പെണ്ണ്..

ഉളളറിഞ്ഞവന്റെ ഉലയിലെ ഊതിക്കാച്ചിയ പൊന്ന്…

രാത്രിയുടെ താരകം

ഒരു ചെറു പുഞ്ചിരിയാൽ തിളങ്ങൂ നീ
എൻ മൌന താരകയേ..
ഈ രാത്രിയെന്ന വേറൊരുവനിൻ നിഴലിൽ നീ തിളങ്ങി എന്നതല്ലാതെ വേറൊരു കുറ്റവും നിന്റെമേൽ ഇല്ല..
വീണ്ടും ഗ്രഹണത്തിലേക്ക് നിനക്ക് ഓടിയകലാം                                                   പക്ഷേ… 

മറക്കല്ലെ എൻ താരകയേ നീ തിളങ്ങിയ ഈ രാത്രിയെ..